
തിരുവനന്തപുരം: സർവകലാശാലകൾ കാവിവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി സിമാർ സംഘപരിവാർ വേദികളിൽ മുഖ്യ അതിഥികളാവുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. എൽഡിഎഫ് സർക്കാർ വികസന കുതിപ്പിലേക്ക് മുന്നേറുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. വലിയ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കലാലയങ്ങളിൽ പതിനാറെണ്ണം കേരളത്തിലാണ്.
നീതി ആയോഗ് റിപ്പോർട്ടിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന് കേരളത്തിന് പ്രത്യേക പ്രശംസ ലഭിച്ചു. ഇത്തരം മുന്നേറ്റത്തെ തകർക്കാനുള്ള നടപടികളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.
'ഗവർണർമാരെ ഉപയോഗിച്ചാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കെതിരെ നീക്കം നടത്തുന്നത്. സംഘപരിവാർ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് വൈസ് ചാൻസലർമാരെ കൂടി ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ നടത്തുന്നത്. ഇവർ നിശ്ചയിക്കുന്ന വൈസ് ചാൻസലർമാർ തന്നെ സംഘപരിവാർ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി മാറുകയാണ്. ഇത് കേരളത്തിൽ പുതിയ പ്രവണതയാണ്. വി സിമാർ ഭരണഘടനാപരമല്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നു. സർവ്വാധിപത്യരീതിയിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ഇതിനെതിരായി വിദ്യാർത്ഥികളും യുവജനങ്ങളും അധ്യാപകരും ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ ശക്തിയായ ഇടപെടൽ നടത്തി വരികയാണ്. വിദ്യാർത്ഥി സമരം കേരളത്തിന്റെ നേട്ടങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണ്. വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല എന്ന് കേരളം ഒറ്റക്കെട്ടായി പ്രഖ്യാപിക്കേണ്ട സമയമായി', എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ പരിഗണന ലഭിക്കാൻ വേണ്ടിയുള്ള ഇടപെടലാണ് സർക്കാർ നടത്തിയതെന്നും അതാണ് ഇപ്പോൾ കോടതി ഇടപെടലിലൂടെ ഇല്ലാതായിരിക്കുന്നതെന്നും കീം ഫലത്തിൽ എം വി ഗോവിന്ദൻ പ്രതികരിച്ചു. ഭാവിയിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്തള്ളപ്പെടാതെ പോകുന്നതിന് വേണ്ടിയുള്ള നിലപാട് സർക്കാർ സ്വീകരിക്കേണ്ടതാണ്. പഴയ ലിസ്റ്റിലെ ഒന്നാം റാങ്കുകാരൻ ഇപ്പോൾ ഏഴാം റാങ്കുകാരനായി. ഇത്തരത്തിൽ നിരവധി കുട്ടികൾക്ക് പ്രയാസം സൃഷ്ടിക്കുന്ന നില ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ജമാ അത്തെ ഇസ്ലാമി വിവാദത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. രാജ്യത്തെ മത രാഷ്ട്രം ആക്കാനും മറ്റുമതത്തിലുള്ളവരെ അന്യരായി കാണാനും ഉള്ള പ്രചാരണമാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മീഡിയവൺ ചാനൽ തുടർച്ചയായി ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. അതിനായി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. വണ്ടൂർ മുൻ എംഎൽഎ കണ്ണനെയും മണ്ഡലത്തെയും അപമാനിക്കുന്ന പ്രസ്താവനകൾ മുന്നോട്ടുവയ്ക്കുകയാണ്. മുൻപ് എംഎൽഎ ആയിരിക്കുമ്പോൾ കണ്ണൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനെ ഉപയോഗിച്ചാണ് കള്ളപ്രചാരണം നടക്കുന്നത്. എൽഡിഎഫിനെ പറ്റി പറഞ്ഞ കാര്യം മലപ്പുറത്തിനും മുസ്ലിം സമുദായത്തിനും എതിരാക്കി മതപരമായ വിഭജനം നടത്താൻ മീഡിയ വൺ ശ്രമിക്കുകയാണ്. ഇപ്പോൾ മീഡിയവൺ എടുക്കുന്ന നിലപാട് അപലപനീയമാണ്. വസ്തുതകളെ വളച്ചൊടിച്ച് മുസ്ലീങ്ങൾക്കെതിരാണ് എന്ന പ്രചാരണം ഉണ്ടാക്കുകയാണ്. മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കോടതിയുടെ മുന്നിലേക്ക് കൊണ്ടുവരുന്നത് ഒരു പ്രധാന ആവശ്യമായി മാറുകയാണെന്നും മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി
ദാവൂദിനും മീഡിയാവണിനും എതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് സിപിഐഎം തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാട് മതനിരപേക്ഷതയെ തകർക്കുന്നതാണ്. നിലമ്പൂർ തിരഞ്ഞെടുപ്പിൽ നടപ്പിലാക്കിയത് മതതീവ്രത ശക്തിപ്പെടുത്തലാണ്. യുഡിഎഫിന് ഇതിന് പിന്തുണ നൽകുകയാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടി മത നേതാക്കൾ തന്നെ രംഗത്ത് വന്നിരിക്കുന്നുവെന
എം വി ഗോവിന്ദൻ.
Content Highlights: m v govindan alleged that VCs are becoming chief guests at Sangh Parivar events