
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്ടിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ റാഗിംഗ് ചെയ്ത് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശി സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാം ക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യൂണിഫോം ധരിച്ചില്ലെന്ന് ആരോപിച്ച് എട്ടാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ പിതാവിന്റെ പരാതി പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് കല്ലടിക്കോട് പൊലീസ് ജുവൈനല്‍ ബോര്‍ഡിന് കൈമാറി.
content highlights : Ragging for not wearing uniform; Class 8 student brutally beaten