
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരന് ദാരുണാന്ത്യം. പാറശ്ശാല പരശുവക്കലിലാണ് സംഭവം. പനയറക്കൽ സ്വദേശികളായ രജിൻ-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകൻ ഇമാനാണ് മരിച്ചത്. പിതാവിന്റെ കയ്യിൽ നിന്ന് താഴെ വീണാണ് കുട്ടിക്ക് പരിക്കേറ്റത്.
താഴെകിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ട കാറിൽ ചവിട്ടി രജിൻ വീണു. ഈ വീഴ്ചയിൽ രജിന്റെ കയ്യിലിരുന്ന കുട്ടിയുടെ തല നിലത്തിടിച്ചു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. തുടര്ന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു
Content Highlights: Four-year-old boy dies tragically while playing with his father