മൂവാറ്റുപുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി,കൊല്ലാന്‍ ശ്രമം;ഗുരുതരമായി പരിക്കേറ്റു

സബ് ഇന്‍സ്‌പെക്ടര്‍ ഇ എം മുഹമ്മദിന് നേരെയാണ് ആക്രമണം നടന്നത്.

മൂവാറ്റുപുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി,കൊല്ലാന്‍ ശ്രമം;ഗുരുതരമായി പരിക്കേറ്റു
dot image

കൊച്ചി: മൂവാറ്റുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം. കദളിക്കാട് വെച്ച് ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഇ എം മുഹമ്മദിന് നേരെയാണ് ആക്രമണം നടന്നത്.

ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

വാഹന പരിശോധനയില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ച കാര്‍ യാത്രക്കാര്‍ എസ് ഐയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

dot image
To advertise here,contact us
dot image