ഉടമ കടയില്‍ സൂക്ഷിച്ച 24 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു; ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് വടകര മാര്‍ക്കറ്റ് റോഡിലെ ഗിഫ്‌റ് ഹൗസ് കടയില്‍ സൂക്ഷിച്ച 24 പവന്‍ ആഭരണങ്ങളാണ് കവര്‍ന്നത്

ഉടമ കടയില്‍ സൂക്ഷിച്ച 24 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു; ജീവനക്കാരന്‍ അറസ്റ്റില്‍
dot image

കോഴിക്കോട്: കടയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍. കടയിലെ ജീവനക്കാരനായ കുരിയാടി സ്വദേശി സുനില്‍ എന്നയാളാണ് അറസ്റ്റിലായത്. കോഴിക്കോട് വടകര മാര്‍ക്കറ്റ് റോഡിലെ 'ഗിഫ്‌റ് ഹൗസ്' കടയില്‍ സൂക്ഷിച്ച 24 പവന്‍ ആഭരണങ്ങളാണ് കവര്‍ന്നത്.

കടയുടമ ഗീത രാജേന്ദ്രന്റെ സ്വര്‍ണാഭരണങ്ങളാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. കടയില്‍ കഴിഞ്ഞ 35 വര്‍ഷമായി ജോലി ചെയ്തിരുന്നയാളാണ് സുനില്‍.ലോക്കറില്‍ നിന്നെടുത്ത ആഭരണങ്ങള്‍ വിവാഹ ചടങ്ങിന് ശേഷം വീട്ടില്‍ സൂക്ഷിക്കാതെ ഗീത കടയില്‍ വയ്ക്കുകയായിരുന്നു.

ദേശീയ പാതയോരത്തുള്ള വീട്ടില്‍ സ്വര്‍ണ്ണം വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് കടയിലേക്ക് കൊണ്ടുവന്നത്. കടയില്‍ ആഭരണങ്ങള്‍ വെക്കുന്നത് ജീവനക്കാരനായ സുനില്‍ കാണുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആഭരണങ്ങള്‍ കാണാതായ വിവരം ഗീത അറിയുന്നത്.

Content Highlights: Employee arrested for stealing 24 pavan jewelry from store in vadakara kozhikode

dot image
To advertise here,contact us
dot image