കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ വിദേശവിദ്യാർഥിയെ പീഡിപ്പിച്ചു; വകുപ്പ് മേധാവിക്ക് സസ്പെൻഷൻ

വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

dot image

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ബംഗ്ലാദേശ് സ്വദേശിയായ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വകുപ്പ് മേധാവിക്ക് സസ്പെൻഷൻ. പീഡന വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ്.എം.റാഫിയെ സസ്പെൻഡ് ചെയ്യാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്നു നീക്കാനുമാണ് സിൻഡിക്കേറ്റ് തീരുമാനിച്ചത്.

മൂന്ന് വർഷം മുൻപാണ് സർവകലാശാല എസ്.എം.റാഫിയെ അസോസിയേറ്റ് പ്രൊഫസറായി നേരിട്ടു നിയമിച്ചത്. സംഭവത്തിൽ വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാമ്പസ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു.

ശേഷം കഴിഞ്ഞ ദിവസം കൂടിയ സിൻഡിക്കേറ്റിൽ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ പ്രത്യേക അജൻഡയായി വിഷയം ചർച്ചചെയ്ത ശേഷം അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും വകുപ്പ് മേധാവി സ്ഥാനത്തുനിന്നു മാറ്റാനും തീരുമാനിക്കുകയായിരുന്നു.

Content Highlights: Suspension in the incident of molestation of a student in Karyavattom

dot image
To advertise here,contact us
dot image