'വന്യമൃഗശല്യത്തിന് പരിഹാരമില്ലെങ്കില്‍ കര്‍ഷകരോട് ആയുധമെടുത്ത് വെടിവെച്ചുംഅമ്പെയ്തും മൃഗങ്ങളെ കൊല്ലാന്‍ പറയും'

കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവയ്ക്കാന്‍ നിയമം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞിരുന്നു

dot image

തിരുവനന്തപുരം: വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ കര്‍ഷകരോട് ആയുധമെടുക്കാന്‍ പറയുമെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ജാഥയ്ക്ക് പാലക്കാട് കാഞ്ഞിരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് ഇ പി ജയരാജന്റെ പ്രസ്താവന. വന്യമൃഗ ശല്യത്തിന് പരിഹാരമില്ലെങ്കില്‍ കര്‍ഷകരോട് ആയുധമെടുത്ത് വെടിവെച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാന്‍ പറയുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി ആദ്യം വനംവകുപ്പിന്റെ ആസ്ഥാനം വളയുമെന്നും ഇ പി അറിയിച്ചു.

നേരത്തെ, വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും അതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 'നാട്ടില്‍ ജനസംഖ്യാ നിയന്ത്രണം ഉണ്ടായെങ്കിലും വന്യമൃഗങ്ങളുടെ വര്‍ധനവ് നിയന്ത്രിക്കാനായിട്ടില്ല. വന്യമൃഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിന് ലോകത്താകെ നടക്കുന്നത് നായാട്ടും മറ്റ് നടപടികളുമാണ്. അത്തരം കാര്യങ്ങള്‍ നമ്മുടെ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. അത് മാറണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. നയം തിരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവയ്ക്കാന്‍ നിയമം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: If no solution for wild animal attacks, will ask farmers to takeup weapons says ep jayarajan

dot image
To advertise here,contact us
dot image