ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ഇറാൻ നേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

ഇതിനകം പതിനഞ്ച് ഇറാൻ നേതാക്കളെ കൊലപ്പെടുത്തിയെന്നാണ് ഐഡിഎഫ് എക്സിൽ പോസ്റ്റ് ചെയ്തത്

ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ഇറാൻ നേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്
dot image

ടെൽ അവീവ്: ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ഇറാൻ നേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ ചിത്രമടക്കം പങ്ക് വെച്ചാണ് ഇസ്രയേൽ പ്രതിരോധ സേനയുടെ എക്സ് പോസ്റ്റ്. ഇതിനകം പതിനഞ്ച് ഇറാൻ നേതാക്കളെ കൊലപ്പെടുത്തിയെന്നാണ് ഐഡിഎഫ് എക്സിൽ പോസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പതിനഞ്ച് ഇറാനിയൻ നേതാക്കൻമാരുടെ പേരും ചിത്രങ്ങളും ഉൾപ്പെടുന്ന വിവരങ്ങളാണ് ഐഡിഎഫ് പങ്കു വെച്ചത്.

ആയത്തുള്ള ഖമയനി, അബ്ദുൾ റഹീം, മുഹമ്മദ് ഹൊസെയ്നി ബ​ഗേറി, ഹൊസെയ്ൻ സലാമി, ​ഗോലാം അലി റഷീദ്, അമീർ അലി ഹാജിസാദെ, ഹുസൈൻ മഹ്ദവി തുടങ്ങിയ പ്രമുഖ ഇറാനിയൻ നേതാക്കൻമാരുടെ വിവരങ്ങളാണ് ഇസ്രയേൽ പുറത്ത് വിട്ടത്.

Content Highlights: IDF releases details of Iranian leaders killed in Israel-Iran conflict

dot image
To advertise here,contact us
dot image