
കോട്ടയം: നേർച്ചയ്ക്ക് കൊണ്ടുവന്ന പൂവൻകോഴിയെ ഒരു ലക്ഷത്തിലധികം രൂപ വില പറഞ്ഞ് സ്വന്തമാക്കി ഇടവകാംഗം. നട്ടാശ്ശേരി പൊൻപള്ളി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നേർച്ചയായി സമർപ്പിച്ച പൂവൻ കോഴിക്കാണ് റെക്കോർഡ് വില ലേലത്തിൽ ലഭിച്ചത്. 1,25,101 രൂപയ്ക്കാണ് കോഴി വിറ്റു പോയത്. ഇടവകാംഗമായ സോണി ജേക്കബാണ് പൊന്നുംവില നൽകി കോഴിയെ സ്വന്തമാക്കിയത്.
പൊൻപള്ളി സെൻ്റ് ജോർജ് പള്ളിയിൽ പെരുന്നാളിന്നോട് അനുബന്ധിച്ച് നേർച്ചയ്ക്കായി ഇത്തരത്തിൽ കോഴികളെ കൊണ്ടുവരാറുണ്ട്. ഈ കോഴികളെ ലേലം വെച്ചാലുടൻ ഇടവകാഗംങ്ങൾ പൊന്നും വില നൽകി ഇവയെ സ്വന്തമാക്കും. 100 മുതൽ ചില സമയങ്ങളിൽ പതിനായിരം വരെ വില എത്താറുണ്ട്. എന്നാൽ വീറും വാശിയും നിറഞ്ഞ ചില ലേല മത്സരത്തിൽ ഈ തുക കൂടും. അത്തരത്തിൽ 60,000 രൂപയ്ക്കാണ് കഴിഞ്ഞ വർഷം പൂവൻ കോഴി ലേലത്തിൽ പോയത്. ഈ തവണ അത് 1 ലക്ഷവും കടന്ന് മുന്നോട്ട് പോയി. ഇടവകയുടെ മധ്യസ്ഥനായ ഗീവർഗീസ് സഹദായുടെ 133-ാമത് ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു ലേലം.
Content Highlights- A rooster costs close to 1.5 lakh rupees, parishioners hold a strange auction