
കണ്ണൂര്‍: സോളാര്‍ പാനല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണപുരം കീഴറയിലെ പി സി ആദിത്യനാണ് മരിച്ചത്. 19 വയസായിരുന്നു. മോറാഴ സ്റ്റംസ് കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ 23-ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.
ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വെളളിക്കീലിനു സമീപം വളളുവന്‍കടവില്‍ വെച്ചാണ് അപകടമുണ്ടായത്. തെരുവുവിളക്കിന്റെ സോളാര്‍ പാനല്‍ ആദിത്യന്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജിലും പിന്നീട് മംഗളുരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Content Highlights: solar panel fell accident kannur youth died