ഇനി 'ഓട്ടോറിക്ഷ' കേരള കോണ്‍ഗ്രസിന് സ്വന്തം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫ്രാന്‍സിസ് ജോര്‍ജ് ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

dot image

കോട്ടയം: കേരള കോണ്‍ഗ്രസിനെ സംസ്ഥാ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും 'ഓട്ടോറിക്ഷ' തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് അംഗീകാരം ലഭിച്ചതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന് 'രണ്ടില' ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചതിന് ശേഷം ഔദ്യോഗിക ചിഹ്നമില്ലാതെയാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫ്രാന്‍സിസ് ജോര്‍ജ് ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതോടെ 'ഓട്ടോറിക്ഷ' ചിഹ്നം സ്വന്തമായി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights: Kerala Congress gets ‘autorickshaw’ as official election symbol

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us