
പാലക്കാട്: പാലക്കാട് അട്ടപ്പാടി കണ്ടിയൂരിൽ അതിഥി തൊഴിലാളിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാട്ടിൽ പോകാനിരിക്കേയാണ് ജാർഖണ്ഡ് സ്വദേശി രവി കൊല്ലപ്പെട്ടത്. ബന്ധുവായ രാജേഷുമൊത്ത് 4 വർഷമായി രവി കണ്ടിയൂരിലെ തോട്ടത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഇവർക്ക് പകരക്കാരായി രവിയെ കൊലപ്പെടുത്തിയ അസം സ്വദേശി നൂറിൻ ഇസ്ലാമും ഭാര്യ പൂനവും പത്ത് ദിവസം മുൻപാണ് തോട്ടത്തിൽ എത്തിയത്. ഇന്ന് രാവിലെ 11 മണിയോടുകൂടി രവിയും നൂറുൽ ഇസ്ലാമും ഭാര്യ പൂനവും കൂടി ആടിനെ മേക്കാൻ പോവുകയായിരുന്നു.
വൈകുന്നേരമായിട്ടും രവി തിരിച്ചെത്താതായതോടെ ബന്ധുവായ രാജേഷ് നടത്തിയ തിരച്ചിലിലാണ് രവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തല അറുത്തു മാറ്റിയ അവസ്ഥയിലാണ് രവിയുടെ ശരീരം കണ്ടെത്തിയത്. രവിയെ കൊലപ്പെടുത്തിയ നൂറുൽ ഇസ്ലാം (45)ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
content highlights : Ravi was beheaded while he was grazing his sheep; More details on the guest worker's death