'ആരോഗ്യമന്ത്രി കുറ്റക്കാരി'; മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യത്തിനായി സമരം ചെയ്യേണ്ട അവസ്ഥയെന്ന് എം കെ മുനീർ

മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഹത്തില്‍ പുക ഉയര്‍ന്നത് ഗൗരവമാണ് വിഷയമാണ്

dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനോട് സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയില്‍ ആരോഗ്യമന്ത്രി കുറ്റക്കാരിയെന്ന് എം കെ മുനീര്‍ എംഎല്‍എ. മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യേണ്ട അവസ്ഥയാണെന്ന് എം കെ മുനീര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഹത്തില്‍ പുക ഉയര്‍ന്നത് ഗൗരവമായ വിഷയമാണ്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും എം കെ മുനീര്‍ പറഞ്ഞു.

അവിടെ ആവശ്യത്തിനുള്ള ജീവനക്കാരുണ്ടായിരുന്നില്ല. വെന്റിലേറ്ററില്‍ കിടന്നിട്ടുള്ള രോഗികളെ മാറ്റുന്നതിന് പ്രോട്ടോകോള്‍ ഉണ്ട്. അത് പോലും പാലിക്കപ്പെട്ടിട്ടില്ല. നടപടികളുമായി യുഡിഎഫ് മുന്നോട്ട് പോകും. ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തികൊണ്ട് വിഷയം അന്വേഷിക്കണം. സ്വാഭാവികമായി സംഭവിച്ചുവെന്ന തരത്തിലാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും എം കെ മുനീര്‍ പറഞ്ഞു.

പുതിയ കെട്ടിടം ഉണ്ടാക്കുമ്പോള്‍ സുരക്ഷാ ക്രമീകരണം ഉണ്ടാകണം. ഏത് സമയത്തും അപകടം ഉണ്ടായേക്കാം. ഇത് പോലും കൈകാര്യം ചെയ്യാന്‍ ആളില്ല. തീ കെടുത്താന്‍ എവിടുന്ന് ആള് വരണം. വലിയൊരു കാമ്പസിനകത്ത് ഫയര്‍ യൂണിറ്റ് ഉണ്ടാകണം എന്നും എം കെ മുനീര്‍ പറഞ്ഞു.

Content Highlights: there is need to strike for basic facilities in the medical college Said M K Muneer

dot image
To advertise here,contact us
dot image