അച്ചടക്ക നടപടി തുടരാമെന്ന വിധി ജഡ്ജിയുടെ ഗുരുദക്ഷിണയായി അഭിഭാഷക സമൂഹം പരിഗണിക്കരുത്: അഡ്വ. യശ്വന്ത് ഷേണായി

കേരള ബാർ കൗൺസിലിന്റെ അച്ചടക്ക നടപടി തുടരാമെന്ന വിധി പറഞ്ഞ ജഡ്ജിക്കെതിരെ പരോക്ഷ വിമർശനവുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി

dot image

കൊച്ചി: കേരള ബാർ കൗൺസിലിന്റെ അച്ചടക്ക നടപടി തുടരാമെന്ന വിധി പറഞ്ഞ ജഡ്ജിക്കെതിരെ പരോക്ഷ വിമർശനവുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്ക് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഡ്വ. യശ്വന്ത് ഷേണായിയുടെ പരോക്ഷ വിമർശനം. അച്ചടക്ക നടപടി തുടരാമെന്ന വിധി ജഡ്ജിയുടെ ഗുരുദക്ഷിണയായി അഭിഭാഷക സമൂഹം പരിഗണിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ജോർജ്ജ് പൂന്തോട്ടത്തിന്റെ ജൂനിയർ അഭിഭാഷകരായിരുന്നു വിധി പറഞ്ഞ ജഡ്ജിയും അദ്ദേഹത്തിന്റെ മകനുമെന്ന് തനിക്കറിയില്ല. ഇക്കാര്യം തികച്ചും ആകസ്മികമാണ് എന്നുമാണ് അഡ്വ. യശ്വന്ത് ഷേണായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അഭിഭാഷകർ ജഡ്ജിയെയല്ല വിധിന്യായത്തെ ആണ് ആക്രമിക്കുന്നത്. 2024 ജൂണിൽ വിധി പറയാൻ മാറ്റിയ ഹർജി അവധിക്കാല കോടതിയിലാണ് വിധി പറഞ്ഞത്. ഇക്കാര്യം ആശ്ചര്യകരമാണെന്നും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് പരോക്ഷമായി വിമർശിച്ചു. ഇത് ടെസ്റ്റ് മാച്ച് ആണെന്നും ട്വന്റി - 20 അല്ലെന്നുമാണ് യശ്വന്ത് ഷേണായി കുറിച്ചു.

യശ്വന്ത് ഷേണായിക്കെതിരായ ബാർ കൗൺസിലിന്റെ അച്ചടക്ക നടപടി തടയാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ടിആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് മേരി ജോസഫിനെതിരായ പരാമർശങ്ങളിലാണ് അഡ്വ. യശ്വന്ത് ഷേണായിക്കെതിരെ ബാർ കൗൺസിൽ അച്ചടക്ക നടപടി ആരംഭിച്ചത്. അഭിഭാഷകയെ ജഡ്ജി അപമാനിച്ചുവെന്ന സംഭവത്തിൽ ഇടപെട്ടതിന് മുതിർന്ന അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടത്തെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

Content Highlights: Adv. Yashwant Shenoy's facebook post

dot image
To advertise here,contact us
dot image