മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം; 'ഇനി രാജ്യത്തിൻറെ പണം രാജ്യത്തിന്'

അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്

dot image

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ടെർമിനൽ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, എംപിമാർ തുടങ്ങിയവർ സന്നിഹിതരായ വേദിയിൽ വെച്ചാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം നിവഹിച്ചത്.

അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. അപാരമായ സാധ്യതകളുള്ള വിശാലമായ സമുദ്രത്തിനും പ്രകൃതി ഭംഗി ഒഴുകുന്ന സ്ഥലങ്ങൾക്കും ഇടയിൽ വിഴിഞ്ഞം ഡീപ്പ് വാട്ടർ സീപോർട്ട് നിലനിൽക്കുകയാണ്. കേരളത്തിലെയും രാജ്യത്തെയും ജനങ്ങളെ അഭിനന്ദിക്കുകയാണ് ഞാൻ. വിഴിഞ്ഞം പുതിയ വികസനത്തിന്‍റെ പ്രതീകമാണ്. ഇവിടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകളെത്തും. ഇതുവരെ ഇന്ത്യയുടെ 70 ശതമാനം ട്രാന്‍സ്ഷിപ്പ്മെന്‍റ് മറ്റ് തുറമുഖങ്ങളിലായിരുന്നു നടന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്‍റെ പണം രാജ്യത്തിന് തന്നെ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഇന്ത്യയുടെ ചരക്ക് നീക്കത്തിന്റെ വേഗം വർധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്ത് വര്‍ഷം മുന്‍പ് കപ്പലുകള്‍ക്ക് ഏറെ നേരം കാത്ത് കിടക്കേണ്ടി വന്നു. പക്ഷെ ഇപ്പോൾ കാര്യം മാറി. തുറമുഖങ്ങളുടെ കാര്യക്ഷമത ഇരട്ടിയാക്കി വർധിപ്പിച്ചുവെന്നും മോദി അവകാശപ്പെട്ടു. തുടർന്ന് ഇൻഡ്യ സഖ്യത്തെയും മോദി പരിഹസിച്ചു. സഖ്യത്തിന്‍റെ പ്രധാന നേതാവാണല്ലോ പിണറായിയും തരൂരും, ഇന്നത്തെ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തുമെന്നും കൂടിയായിരുന്നു മോദിയുടെ പരിഹാസം. തുടർന്ന് രാജ്യത്തിന്റെ വികസനത്തെ സംബന്ധിച്ചുള്ള പല കാര്യങ്ങളിലും സ്വകാര്യ കമ്പനികൾക്കുള്ള പങ്കിനെപ്പറ്റിയും പ്രധാനമന്ത്രി സംസാരിച്ചു. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ സര്‍ക്കാരിന്‍റെ പാർട്ണർ എന്നാണ് വിശേഷിപ്പിച്ചത്. ഇതാണ് മാറുന്ന ഇന്ത്യ. കേന്ദ്രം കേരളത്തിന്‍റെ വികസനത്തിനൊപ്പമാണെന്നും കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിന്‍റെ വികസനത്തിനൊപ്പം കേന്ദ്രസർക്കാർ ഉണ്ടായെന്നും മോദി പറഞ്ഞു.

Content Highlights: PM on Vizhinjam and Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us