പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് വൈദ്യുതി തടസപ്പെട്ട സംഭവം: അന്വേഷണം നടത്തുമെന്ന് മന്ത്രി

നിലവിൽ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ കൃഷ്ണൻകുട്ടി

dot image

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽനിന്നും രാജ്ഭവനിലേക്ക് വരുന്ന വഴിയിൽ വൈദ്യുതി നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. തിരുവനന്തപുരം വെള്ളയമ്പലത്താണ് ഇന്നലെ പ്രധാനമന്ത്രി എത്തിയപ്പോൾ വൈദ്യുതി തടസ്സപ്പെട്ടത്.

തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരാണ് സുരക്ഷാവീഴ്ച ആരോപിച്ച് പ്രതിഷേധിച്ചത്. വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറിലെ തെരുവു വിളക്കുകളാണ് പ്രവര്‍ത്തിക്കാതിരുന്നത്. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് അതീവ സുരക്ഷയായിരുന്നു ഇന്നലെ ന​ഗരത്തിൽ ഒരുക്കിയിരുന്നത്.

Content Highlights: Minister K Krishnankutty On Tvm Elctricity Outrage During PM's Visit

dot image
To advertise here,contact us
dot image