
കൊച്ചി: പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ട. 126 ഗ്രാം ഹെറോയിനുമായി നാല് അതിഥി തൊഴിലാളികളെ പിടികൂടി. അസം സ്വദേശികളായ ഷുക്കൂര്‍ അലി (31), സബീര്‍ ഹുസൈന്‍ (32), സദ്ദാം ഹുസൈന്‍ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ട പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.
Content Highlights: Drug seized in Perumbavoor 4 arrested