നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഹിസ്ബുൾ മുജാഹിദീന്റെ പേരിൽ

വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

dot image

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ഹിസ്ബുൾ മുജാഹിദീന്റെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ, ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിലേക്കാണ് നേരത്തേ ഭീഷണി സന്ദേശം ലഭിച്ചത്.

Content Highlights: Another bomb threat at Nedumbassery International Airport

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us