14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ

പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു

dot image

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടിയിൽ പതിനാല് വയസ്സുള്ള മകളെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്.

ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ലാബ് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.വീട്ടുകാർക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ഗർഭിണിയാണ്. പെൺകുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു.

Content Highlight:14-year-old daughter raped and made pregnant; Father arrested in Pathanamthitta

dot image
To advertise here,contact us
dot image