വയനാട്ടിൽ പുലി ആക്രമണം; ചീരാലിൽ ആടിനെ കടിച്ചു കൊന്നു

കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റിരുന്നു.

dot image

വയനാട്: വയനാട് ചീരാലിൽ വീണ്ടും പുലിയുടെ ആക്രമണം. മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെ പുലി ആക്രമിച്ചു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റിരുന്നു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ ഇയാളെ കരടി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗോപിയുടെ ഇടതു കൈയ്ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.

Content Highlights- Leopard attacks Wayanad; kills goat in Chiral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us