സെമിനാര്‍ കഴിഞ്ഞു മടങ്ങവേ ടിഎസ് ശ്യാംകുമാറിന് നേരെ ആക്രമണ ശ്രമം

സിപിഐഎം സനാതന ധര്‍മ്മത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് മടങ്ങവേയാണ് ആക്രമണശ്രമം.

സെമിനാര്‍ കഴിഞ്ഞു മടങ്ങവേ ടിഎസ് ശ്യാംകുമാറിന് നേരെ ആക്രമണ ശ്രമം
dot image

കുഴിത്തുറ: കന്യാകുമാരി കുഴിത്തുറയില്‍ സെമിനാറില്‍ പങ്കെടുത്ത് മടങ്ങവേ ചരിത്രകാരന്‍ ഡോ. ടി എസ് ശ്യാംകുമാറിനെതിരെ ആക്രമണശ്രമം. പുണ്യം എന്ന പ്രദേശത്ത് സിപിഐഎം സനാതന ധര്‍മ്മത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് മടങ്ങവേയാണ് ആക്രമണശ്രമം.

താന്‍ സംസാരിച്ചു കൊണ്ടിരിക്കവേ തന്റെ കാര്‍ ഓടിക്കുന്ന ഡ്രൈവറെ അസഭ്യം പറയുകയും ചെയ്യുകയും ഫോട്ടെയടുക്കുകയും ചെയ്തു. പ്രസംഗം അവസാനിച്ച് ഇറങ്ങിയപ്പോഴാണ് ആക്രമണ ശ്രമമുണ്ടായതെന്ന് ശ്യാംകുമാര്‍ പറഞ്ഞു. സംഘാടകരുടെ ഇടപെടല്‍ ഉണ്ടായത് കൊണ്ടാണ് മര്‍ദ്ദനമേല്‍ക്കാതിരുന്നത്. അതിന് ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണെന്നും ശ്യാംകുമാര്‍ പറഞ്ഞു.

dot image
To advertise here,contact us
dot image