മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി ബാധ

കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി ബാധ
dot image

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ. രണ്ട് മാസത്തിനിടെ വളാഞ്ചേരിയില്‍ മാത്രം എച്ച്‌ഐവി ബാധിതരായത് പത്ത് പേരാണ്. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്‌ഐവി പകര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. രണ്ട് മാസത്തിനിടെയാണ് പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്. ഒരാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികള്‍ ഉപയോഗിക്കുകയായിരുന്നു.

Content Highlights: HIV infection among drug users in valanchery Malappuram

dot image
To advertise here,contact us
dot image