കാസർകോട്ടെ ജപ്തി നടപടി; പണമടച്ച് ചേർത്തല സ്വദേശി; ജാനകിക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

കുടിശ്ശികയുണ്ടായിരുന്ന 1,92,860 രൂപ ഇദ്ദേഹം തിരിച്ചടച്ചു

കാസർകോട്ടെ ജപ്തി നടപടി; പണമടച്ച് ചേർത്തല സ്വദേശി; ജാനകിക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം
dot image

കാസര്‍കോട്: റിപ്പോര്‍ട്ടര്‍ ഇംപാക്ട്| കാസര്‍കോട്ടെ ജപ്തി നടപടിയില്‍ കുടുംബത്തിന് സഹായവുമായി ആലപ്പുഴ ചേര്‍ത്തല സ്വദേശി. പരപ്പച്ചാല്‍ സ്വദേശി ജാനകിക്കും കുടുംബത്തിനും സഹായവുമായി പ്രവാസി വ്യവസായിയും ചേര്‍ത്തല സ്വദേശിയുമായ ഉണ്ണികൃഷ്ണനാണ് രംഗത്തെത്തിയത്. കുടിശ്ശികയുണ്ടായിരുന്ന 1,92,860 രൂപ ഇദ്ദേഹം തിരിച്ചടച്ചു.

ഇന്നലെയായിരുന്നു കാസര്‍കോട് വയോധികയേയും ചെറിയ കുട്ടികളേയും പുറത്താക്കി കേരള ബാങ്കിന്റെ ജപ്തി നടപടി. കാസര്‍കോട് നീലേശ്വരം പരപ്പച്ചാലിലെ ജാനകി, മകന്‍ വിജേഷ്, ഭാര്യ വിപിന ഇവരുടെ ഏഴും മൂന്നും വയസുള്ള രണ്ട് കുട്ടികളുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടുകാര്‍ വീട് പൂട്ടി ആശുപത്രിയില്‍ പോയ സമയത്താണ് ബാങ്ക് അധികൃതരെത്തി വീട് പൂട്ടി സീല്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി കുടുംബം വീടിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയത്.

രണ്ട് ലക്ഷം രൂപ 2010 ലാണ് കുടുംബം കാര്‍ഷികാവശ്യത്തിനായി വായ്പയെടുത്തത്. തെങ്ങില്‍ നിന്ന് വീണ് വിജേഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ജാനകി അസുഖബാധിതയാകുകയും ചെയ്തതോടെ വായ്പ തിരിച്ചടവ് മുടങ്ങി. വായ്പാ തിരിച്ചടവിന് സാവകാശം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ബാങ്ക് പിന്തുണച്ചില്ല. കട്ടിലുകളടക്കം വീട്ടിലെ മറ്റ് സാധനങ്ങളും വീടിന്റെ വരാന്തയിലിട്ട് വീട് പൂട്ടി ബാങ്ക് അധികൃതര്‍ പോകുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് ചേര്‍ത്തല സ്വദേശി വിഷയത്തില്‍ ഇടപെടുന്നത്.

Content Highlights- Cherthala native man help family after kerala bank confiscated their home

dot image
To advertise here,contact us
dot image