
ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ വാഹനം ഇടിച്ചു. ഡൽഹിയിലെ കൊച്ചിൻ ഹൗസ് ഭാഗത്ത് നിർത്തിയിട്ട വാഹനത്തിലാണ് സ്വകാര്യ വാഹനം ഇടിച്ചത്. കേരള ഹൗസ് ലോ ഓഫീസറുടെ കാറാണ് ഗവർണറുടെ വാഹനത്തിൽ ഇടിച്ചത്. സംഭവത്തിൽ കേരള പൊലീസും കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകും.
Content highlights-Kerala Governor Arif Mohammad Khan's official vehicle was hit by a private vehicle