
May 20, 2025
10:23 PM
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെ അഭിഷേകവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ വീക്ഷിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രതിനിധി സംഘാംഗം ആയിട്ടാണ് കൊടിക്കുന്നിൽ സുരേഷ് എംപി വത്തിക്കാനിൽ എത്തിയത്.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് സന്ദർശിക്കുവാനുള്ള ക്ഷണം അറിയിച്ച കൊടിക്കുന്നിൽ കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ ആശംസയും അറിയിച്ചു. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അങ്ങേയറ്റം ഹൃദ്യവും അവിസ്മരണീയവും ആയിരുന്നു എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടും കൊടിക്കുന്നിലിനൊപ്പം ഉണ്ടായിരുന്നു.
Content Highlights: Kodikkunnil suresh MP meets Marpappa