പി പി ദിവ്യ ചെയ്തത് വലിയ തെറ്റ്; നവീൻ ബാബുവിന്റെ കുടുംബത്തെ നേരിൽ പോയി കാണാൻ ആഗ്രഹം: മല്ലിക സുകുമാരൻ

പൃഥ്വിരാജ് താരസംഘടനയുടെ തലപ്പത്ത് വരുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നും മല്ലിക സുകുമാരൻ

dot image

തിരുവനന്തപുരം: പി പി ദിവ്യ ചെയ്തത് വലിയ തെറ്റാണെന്ന് നടി മല്ലിക സുകുമാരൻ. യാത്രയയപ്പ് നൽകുന്ന വേളയിൽ പറയേണ്ട വർത്തമാനം അല്ലായിരുന്നു അതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഹൃദയഭേദകമായ കാഴ്ചകളാണ് പത്തനംതിട്ടയിൽ നവീൻ ബാബുവിന്റെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ കണ്ടതെന്നും കുടുംബത്തെ നേരിൽ പോയി കാണണമെന്ന് ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ കാര്യം ഇതുവരെയും ഒന്നുമായിട്ടില്ല. ഏഴ് കൊല്ലമായിട്ടും സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നുംഅവർ ആരോപിച്ചു.

പൃഥ്വിരാജ് താരസംഘടനയുടെ തലപ്പത്ത് വരുന്നതിനോട് തനിക്ക് താൽപര്യമില്ല. താരസംഘടന ആവശ്യമാണ്. പക്ഷേ വേണ്ട രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. പവർ ഗ്രൂപ്പ് മലയാള സിനിമയിൽ ഒരു കാലത്ത് നിലനിന്നിരുന്നു. ഈ കാലത്ത് പവർ ഗ്രൂപ്പ് നിലനിൽക്കില്ല. ഇപ്പോൾ എല്ലാവരും പവർഫുള്ളാണ്. തെറ്റുകാരൻ ആണെങ്കിൽ ഏത് കൊലകൊമ്പനാണെങ്കിലും ശിക്ഷിക്കപ്പെടണം. തെളിവുകൾ ഉണ്ടെങ്കിൽ സർക്കാർ കുറ്റക്കാർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

content highlights: mallika sukumaran says PP Divya made a big mistake

dot image
To advertise here,contact us
dot image