ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്

dot image

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍.

ടെലിവിഷനും ഇന്റര്‍നെറ്റും വരുന്നതിന് മുന്‍പ് റേഡിയോയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു രാമചന്ദ്രന്‍. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. 'വാര്‍ത്തള്‍ വായിക്കുന്നത് രാമചന്ദ്രന്‍' എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് അദ്ദേഹം സുപരിചിതനായി. ഞായറാഴ്ചകളില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുകവാര്‍ത്തകള്‍ക്ക് ശ്രോതാക്കള്‍ ഏറെയായിരുന്നു. വാര്‍ത്താ അവതരണത്തില്‍ അദ്ദേഹം കൊണ്ടുവന്ന പ്രത്യേക ശൈലി ശ്രോതാക്കളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

dot image
To advertise here,contact us
dot image