രാത്രി ഹോട്ടൽ മുറിയിലെ കതകിൽ മുട്ടി വിളിച്ചു; സംവിധായകനെതിരെ നടി ശ്രീദേവിക

എഎംഎംഎയിൽ പരാതി നൽകിയിട്ടും നീതി കിട്ടിയിട്ടില്ലെന്നും നടി ആരോപിച്ചു

dot image

കൊച്ചി: സിനിമയിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് കൂടുതൽ നടിമാർ രംഗത്ത്. 2006-ൽ അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടി ശ്രീദേവിക രംഗത്തെത്തി. സംവിധായകൻ രാത്രി ഹോട്ടൽ മുറിയിലെ കതകിൽ തുടർച്ചയായി മുട്ടി വിളിച്ചുവെന്നും അവർ വ്യക്തമാക്കുന്നു. മൂന്നോ നാലോ ദിവസം കതകിൽ മുട്ടി. റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു. തുളസീദാസ് ആയിരുന്നു അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സംവിധായകൻ.

തന്റെ അമ്മ സഹനടനോട് ഇക്കാര്യം പറഞ്ഞു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നു. സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകൻ ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കിയെന്നും അവർ പറഞ്ഞു. ദുരനുഭവം അറിയിച്ച് എഎംഎംഎക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് എഎംഎംഎക്കെതിരെ ശ്രീദേവിക രംഗത്തെത്തിയത്. എഎംഎംഎയിൽ പരാതി നൽകിയിട്ടും നീതി കിട്ടിയിട്ടില്ലെന്നും നടി ആരോപിച്ചു.

അതേസമയം, എഎംഎംഎയില് ഭിന്നത രൂക്ഷമായതായാണ് റിപ്പോര്ട്ടുകൾ. നേതൃത്വത്തെ വിമര്ശിച്ച് നിരവധി താരങ്ങള് രംഗത്തെത്തി. പുതിയ ജനറല് സെക്രട്ടറിയായി വനിത വരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മറ്റൊരു വിഭാഗം ജഗദീഷിന്റെ പേരാണ് നിര്ദേശിക്കുന്നത്.

മുകേഷിനെതിരെ ഗുരുതര ആരോപണം, ജയസൂര്യയിൽ നിന്നും ദുരനുഭവം; തുറന്നുപറഞ്ഞ് മിനു മുനീർ
dot image
To advertise here,contact us
dot image