REPORTER BIG IMPACT; ഭിന്നശേഷിക്കാരന് വീട് വെയ്ക്കാനുള്ള തടസ്സം മാറി, ഭൂമി തരംമാറ്റി നൽകി

റവന്യു വകുപ്പ് ഇടപെട്ട് ഭൂമി തരം മാറ്റി നൽകിയതോടെ വീടുവയ്ക്കാനുള്ള തടസ്സം മാറി.

REPORTER BIG IMPACT; ഭിന്നശേഷിക്കാരന് വീട് വെയ്ക്കാനുള്ള തടസ്സം മാറി, ഭൂമി തരംമാറ്റി നൽകി
dot image

കോഴിക്കോട്: ഭൂമി തരം മാറ്റാത്തത് മൂലം വീട് വെയ്ക്കാൻ തടസ്സം നേരിട്ട ഭിന്നശേഷിക്കാരന് റിപ്പോർട്ടർ ടിവിയുടെ ഇടപെടലിലൂടെ ആശ്വാസം. റവന്യു വകുപ്പ് ഇടപെട്ട് ഭൂമി തരം മാറ്റി നൽകിയതോടെ വീടുവയ്ക്കാനുള്ള തടസ്സം മാറി.

കോഴിക്കോട് കുന്നമംഗലം സ്വദേശി എ.പി സിദ്ദിഖ് ആയിരുന്നു ഭൂമി തരം മാറ്റിക്കിട്ടാത്തത് മൂലം ദുരിതമനുഭവിച്ചത്. അതിദാരിദ്ര്യപട്ടികയിലുള്ള സിദ്ദിഖ് ഭൂമി തരംമാറ്റാൻ അപേക്ഷ നൽകിയത് ഒന്നരവർഷം മുൻപാണ്. എന്നാൽ ഇതിന് സാധിക്കാത്തതോടെ ലൈഫ് പദ്ധതിപ്രകാരമുളള വീട് വെയ്ക്കാൻ സിദ്ദിഖിന് സാധിച്ചിരുന്നില്ല. റിപ്പോർട്ടർ ടിവിയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി കെ രാജൻ ഇടപെടുകയും എത്രയും പെട്ടെന്ന് പരിഹാരം കാണാൻ നിർദ്ദേശിക്കുകയും ചെയ്തു. പ്രശ്നം പരിഹരിക്കപ്പെട്ടതോടെ സിദ്ദിഖിന് വീടുവയ്ക്കാനുള്ള തടസ്സം മാറി.

dot image
To advertise here,contact us
dot image