ഓടുന്ന കെഎസ്ആർടിസി ബസിൽ വെച്ച് യുവതിക്ക് പ്രസവ വേദന; സുഖപ്രസവത്തിലൂടെ പെൺകുഞ്ഞിന് ജന്മം നൽകി

തൃശ്ശൂര്-തൊട്ടിപ്പാലം കെഎസ്ആര്ടിസി ബസിലാണ് സംഭവം

dot image

തൃശൂർ: വിമാന യാത്രക്കിടെ യുവതി പ്രസവിച്ചു എന്ന വാർത്ത പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഓടുന്ന കെഎസ്ആർടിസി ബസ്സിൽ പ്രസവം നടന്നുവെന്ന വാർത്തയാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്. തൃശ്ശൂര് തൊട്ടിപ്പാലം കെഎസ്ആര്ടിസി ബസിലാണ് സംഭവം. യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്കെത്തിക്കാൻ ബസ് തിരിച്ച് വിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുന്പ് യുവതി പെണ്കുഞ്ഞിന് ജന്മം നല്കി.

തിരുനാവായ മണ്ട്രോ വീട്ടില് ലിജീഷിന്റെ ഭാര്യ സെറീന (37) യാണ് ബസില് പെണ്കുട്ടിക്ക് ജന്മം നല്കിയത്. തൃശ്ശൂരില് നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന സെറീനക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു .ബസ് ആശുപത്രിയില് എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്ത്തിയായിരുന്നു. തുടര്ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില് വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര് അറിയിച്ചു.

dot image
To advertise here,contact us
dot image