എസ്എന്സി ലാവ്ലിന് കേസ്; സുപ്രീംകോടതിയില് ഇന്ന് അന്തിമ വാദം

പിണറായി വിജയന് ഉള്പ്പടെയുള്ളവരെ പ്രതിപ്പട്ടികയില് നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്

dot image

ന്യൂഡല്ഹി: എസ്എന്സി ലാവ്ലിന് കേസിലെ സിബിഐയുടെ അപ്പീലില് സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന് ഉള്പ്പടെയുള്ളവരെ പ്രതിപ്പട്ടികയില് നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ഹര്ജി പരിഗണിച്ചാല് സുപ്രീംകോടതി ആദ്യം സിബിഐയുടെ വാദം കേള്ക്കും. 2017 ഒക്ടോബര് മുതല് ഇത് 35ാം തവണയാണ് അപ്പീല് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

കാനഡയിലെ എസ്എന്സി ലാവ്ലിന് കമ്പനിയുമായുള്ള കരാര് വഴി 86.25 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ വാദം. എസ്എന്സി ലാവ്ലിന് കേസിലെ പ്രതിപ്പട്ടികയില് നിന്ന് പിണറായി വിജയന് ഉള്പ്പടെയുള്ള ഏഴ് പേരെയാണ് 2013 നവംബറില് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഒഴിവാക്കിയത്. ഈ വിധി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്കിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

കെ പി യോഹന്നാന് വാഹനാപകടത്തില് ഗുരുതര പരിക്ക്; അമേരിക്കയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു

പിണറായി വിജയന് ഉള്പ്പെടെയുള്ള മൂന്ന് പേരെ പ്രതിപട്ടികയില് നിന്നും ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയന്, മുന് ഊര്ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്, ഊര്ജ വകുപ്പ് മുന് ജോയിന്റ് സെക്രട്ടറി എ ഫ്രാന്സിസിസ് എന്നിവരെയാണ് പ്രതിപട്ടികയില് നിന്നും കോടതി ഒഴിവാക്കിയത്.

dot image
To advertise here,contact us
dot image