'എന്നെ തോല്പ്പിക്കാന് ആര്ക്കുമാവില്ല'; കോണ്ഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഐഎമ്മില് ചേര്ന്നു

വെള്ളനാട് ശശിയെ സന്തോഷപൂര്വ്വം സ്വീകരിക്കുന്നുവെന്ന് ആനാവൂര് നാഗപ്പന്

'എന്നെ തോല്പ്പിക്കാന് ആര്ക്കുമാവില്ല'; കോണ്ഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഐഎമ്മില് ചേര്ന്നു
dot image

തിരുവനന്തപുരം: കോണ്ഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഐഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനില് നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി അംഗത്വം രാജിവെച്ചാണ് സിപിഐഎമ്മില് ചേര്ന്നത്. സിപിഐഎം ജില്ലാ നേതാക്കള് ചേര്ന്ന് വെള്ളനാട് ശശിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

യുഡിഎഫ് സ്ഥാനാര്ത്ഥി അടൂര് പ്രകാശിന്റെ ബിജെപി ബന്ധത്തില് പ്രതിഷേധിച്ചാണ് ശശി കോണ്ഗ്രസ് വിടുന്നതെന്ന് സിപിഐഎം നേതാവ് ആനാവൂര് നാഗപ്പന് പറഞ്ഞു.സിപിഐഎമ്മിന്റെ എല്ലാ സഹായങ്ങളും ശശിക്ക് ഉണ്ടാവും. കോണ്ഗ്രസിന്റെ തെറ്റായ പോക്കില് പ്രതിഷേധിച്ച് ഇനിയും ആളുകള് വരാന് ചാന്സ് ഉണ്ട്. വരും ദിവസങ്ങളില് ഇത്തരം സംഭവങ്ങള് പ്രതീക്ഷിക്കാം. വെള്ളനാട് ശശിയെ സന്തോഷപൂര്വ്വം സ്വീകരിക്കുന്നുവെന്നും ആനാവൂര് നാഗപ്പന് പറഞ്ഞു.

അതേസമയം സിപിഐഎം അനുവദിച്ചാല് ജില്ലാ പഞ്ചായത്തിലേക്ക് ഇനിയും മത്സരിക്കുമെന്ന് വെള്ളനാട് ശശി പ്രതികരിച്ചു. മത്സരിച്ചാല് വമ്പിച്ച ഭൂരിപക്ഷത്തില് വിജയിക്കും. തന്നെ തോല്പ്പിക്കാന് ആര്ക്കും ആവില്ലെന്നും വെള്ളനാട് ശശി പറഞ്ഞു. അഴിമതിയുടെ രാഷ്ട്രീയമാണ് കോണ്ഗ്രസില്. പാര്ട്ടി തന്നെ ഒരുപാട് ഉപദ്രവിച്ചു. സഹിക്കാവുന്നതില് പരമാവധി സഹിച്ചു. ഉമ്മന്ചാണ്ടി ഉണ്ടായിരുന്നെങ്കില് ഈ ഗതി വരില്ലായിരുന്നുവെന്നും വെള്ളനാട് ശശി പറഞ്ഞു.

ബിജെപി ജയിച്ചാലും സിപിഐഎം വിജയിക്കരുത് എന്ന് നിലപാടിലാണ് അടൂര് പ്രകാശ്. അദ്ദേഹം വിജയിക്കുക പ്രയാസമാണ്. സിപിഐഎം സ്ഥാനാര്ത്ഥി ജോയി 3000ത്തിന് മുകളില് ഭൂരിപക്ഷത്തില് വിജയിക്കും. അതില് സംശയം വേണ്ട. പ്രായമായെങ്കിലും ഇരുപത്തഞ്ചുകാരന്റെ ചെറുപ്പവും തന്റേടവും തനിക്കുണ്ടെന്നും വെള്ളനാട് ശശി പറഞ്ഞു. അതിനിടെ വെള്ളനാട് ശശിയെ കോണ്ഗ്രസ് പുറത്താക്കി. വെള്ളനാട് സര്വ്വീസ് സഹകരണ ബാങ്ക് ക്രമക്കേടിന്മേലാണ്നടപടിയെന്നാണ് ഡിസിസി നേതൃത്വം അറിയിച്ചതെന്നും വെള്ളനാട് ശശി പറഞ്ഞു.

dot image
To advertise here,contact us
dot image