പിതാവുമായി അടുപ്പം സ്ഥാപിച്ച് വീട്ടില് താമസിക്കാനെത്തി; 14കാരിയെ കടത്തിക്കൊണ്ടുപോയി 20കാരന്

മറയൂരില് താമസിക്കുന്ന പശ്ചിമബംഗാള് സ്വദേശിയുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്

പിതാവുമായി അടുപ്പം സ്ഥാപിച്ച് വീട്ടില് താമസിക്കാനെത്തി; 14കാരിയെ കടത്തിക്കൊണ്ടുപോയി 20കാരന്
dot image

തൊടുപുഴ: പതിനാലുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ലാദേശ് സ്വദേശി പൊലീസിന്റെ പിടിയില്. ഇരുപതുകാരനായ മുഷ്താഖ് അഹമ്മദാണ് പിടിയിലായത്. മറയൂരില് നിന്നാണ് ഇയാള് പെണ്കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെണ്കുട്ടിയെ ഇയാള്ക്കൊപ്പം കണ്ടെത്തി. മറയൂരില് താമസിക്കുന്ന പശ്ചിമബംഗാള് സ്വദേശിയുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.

2023 നവംബര് 15നാണ് പ്രതി ടൂറിസം വിസയില് ഇന്ത്യയില് എത്തിയത്. സമൂഹമാധ്യമത്തിലൂടെ പെണ്കുട്ടിയുടെ അച്ഛനുമായി പരിചയത്തിലായിരുന്ന പ്രതി മറയൂരിലെത്തുകയും ഇവര്ക്കൊപ്പം താമസമാവുകയുമായിരുന്നു. ഇതിനിടെ വിസാ കാലാവധി കഴിഞ്ഞെങ്കിലും മടങ്ങിപോകാതെ കേരളത്തില് തുടര്ന്നു.

പെണ്കുട്ടിയുമായി അടുപ്പത്തിലായ യുവാവ് മൊബൈല് ഫോണും രണ്ട് സിം കാര്ഡുകളും പെണ്കുട്ടിക്ക് നല്കി. മാര്ച്ച് 25നാണ് പെണ്കുട്ടിയെ ഇയാള് കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തിയത്. പെണ്കുട്ടിയെ കാണാതായതോടെ മാതാപിതാക്കള് പൊലീസില് പരാതി നല്കി.

കോയമ്പത്തൂരില് നിന്ന് സിലിഗുഡിയിലെത്തിയ യുവാവും പെണ്കുട്ടിയും കറങ്ങിനടക്കുന്നത് ശ്രദ്ധയില്പ്പെട്ട ചില സന്നദ്ധസംഘടനാ പ്രവര്ത്തകര് ഇവരെ സിലിഗുഡ് പൊലീസില് ഏല്പ്പിച്ചിരുന്നു. തുടര്ന്ന് സിലിഗുഡി പൊലീസ് വിവരം മറയൂര് പൊലീസിനെ അറിയിച്ചു. മറയൂര് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും നാട്ടിലെത്തിക്കുകയുമായിരുന്നു.

'തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ';പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി
dot image
To advertise here,contact us
dot image