കെഎസ്ആര്ടിസി ടെര്മിനലിന്റെ ബലക്ഷയം: വിജിലന്സ് റിപ്പോര്ട്ടില് നടപടിയെടുക്കാതെ സര്ക്കാര്

ടെര്മിനലിന്റെ ബലക്ഷയം പരിഹരിക്കാനുള്ള മദ്രാസ് ഐഐടിയുടെ നിര്ദേശവും സര്ക്കാര് തള്ളി

dot image

കോഴിക്കോട്: കെഎസ്ആര്ടിസി ടെര്മിനലിന്റെ നിര്മ്മാണത്തിലെ അപാകത സംബന്ധിച്ച വിജിലന്സ് റിപ്പോര്ട്ടില് നടപടിയെടുക്കാതെ സര്ക്കാര്. വിജിലന്സ് സിഐ നല്കിയ റിപ്പോര്ട്ടില് ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. കരാറുകാരനും ആര്ക്കിടെക്ടിനുമെതിരെ കേസെടുക്കാന് നിര്ദേശിച്ചിട്ടും നടപടിയുണ്ടായില്ല. ടെര്മിനലിന്റെ ബലക്ഷയം പരിഹരിക്കാനുള്ള മദ്രാസ് ഐഐടിയുടെ നിര്ദേശവും സര്ക്കാര് തള്ളി.

75 കോടി രൂപ ചെലവാക്കി നിര്മ്മിച്ച കോഴിക്കോട് കെഎസ്ആര്ടിസി ടെര്മിനലിന്റെ നിര്മ്മാണം 2015ല് പൂര്ത്തിയായതാണ്. എന്നാല് ബലക്ഷയമുണ്ടെന്ന കണ്ടത്തലിനെ തുടര്ന്ന് നടത്തിയ പരിശോധനയില് അറ്റകുറ്റപ്പണികള് നടത്തണമെന്നായിരുന്നു മദ്രാസ് ഐഐടിയുടെ നിര്ദേശം.

ബലക്ഷയം പരിഹരിക്കാന് മദ്രാസ് ഐഐടി മുന്നോട്ട് വെച്ച നിര്ദേശം ധനകാര്യ വകുപ്പിന്റെ ചീഫ് ടെക്നിക്കല് എക്സാമിനര് തള്ളുകയായിരുന്നു. 33 കോടി ചെലവഴിച്ച് ബലക്ഷയം പരിഹരിക്കേണ്ടതില്ല, അതിന്റെ കുറഞ്ഞ ചെലവില് ബലക്ഷയം പരിഹരിക്കാനുള്ള നടപടികള് സ്വീകരിക്കണമെന്നാണ് നിര്ദേശം.

കെട്ടിടത്തിന്റെ അപാകതകള് പരിഹരിക്കുന്നത് വൈകുന്തോറും സര്ക്കാരിനുണ്ടാകുന്നത് കോടതികളുടെ നഷ്ടമാണ്. പ്രതിമാസം 43 ലക്ഷം വാടക ലഭിക്കേണ്ട കെട്ടിടമാണ് ഇപ്പോഴും അനാസ്ഥയുടെ ബലികുടീരമായി നിലകൊള്ളുന്നത്.

dot image
To advertise here,contact us
dot image