എസ്എന്സി ലാവ്ലിന് കേസ് ഇന്ന് സുപ്രീം കോടതിയിൽ

കഴിഞ്ഞ നാല് തവണയും സിബിഐയുടെ ആവശ്യപ്രകാരമാണ് ഹര്ജി പിന്നീട് പരിഗണിക്കാന് മാറ്റിയത്

dot image

ഡൽഹി: എസ്എന്സി ലാവ്ലിന് കേസ് ഇന്ന് സുപ്രീം കോടതിയിൽ. കേസിന്റെ പ്രതിപ്പട്ടികയില് നിന്ന് പിണറായി വിജയന് ഉള്പ്പടെയുള്ളവരെ ഒഴിവാക്കിയ വിചാരണ കോടതി വിധിക്കെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. അഞ്ച് വര്ഷത്തിനിടെ നിരവധി തവണ ഹര്ജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നുവെങ്കിലും ഇതുവരെയും കേസില് വിശദമായ വാദം കേട്ടിട്ടില്ല.

കഴിഞ്ഞ നാല് തവണയും സിബിഐയുടെ ആവശ്യപ്രകാരമാണ് ഹര്ജി പിന്നീട് പരിഗണിക്കാന് മാറ്റിയത്. ഇന്ന് ഹര്ജി പരിഗണിക്കുമ്പോള് വാദം അറിയിക്കാന് സിബിഐ തയ്യാറാകുമോ അതോ ഹര്ജി മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റാന് ആവശ്യപ്പെടുമോയെന്നതാണ് പ്രധാനം.

dot image
To advertise here,contact us
dot image