ഏകീകൃത കുര്ബാന; സിനഡ് സര്ക്കുലര് ഇന്ന് എറണാകുളം - അങ്കമാലി അതിരൂപതയിലെ പള്ളികളില് വായിക്കും

സര്ക്കുലര് തള്ളിയാല് സിനഡ് കര്ശന നടപടി എടുക്കണമെന്നാണ് എതിര് വിഭാഗത്തിന്റെ നിലപാട്.

ഏകീകൃത കുര്ബാന; സിനഡ് സര്ക്കുലര് ഇന്ന് എറണാകുളം - അങ്കമാലി അതിരൂപതയിലെ പള്ളികളില് വായിക്കും
dot image

കൊച്ചി: ഏകീകൃത കുര്ബാന അര്പ്പിക്കാനുള്ള മാര്പാപ്പയുടെ നിര്ദേശങ്ങള് അടങ്ങിയ സിനഡ് സര്ക്കുലര് ഇന്ന് എറണാകുളം - അങ്കമാലി അതിരൂപതയിലെ പള്ളികളില് വായിക്കും. സിനഡ് ബിഷപ്പുമാര് സംയുക്തമായി ഒപ്പിട്ട് നല്കിയ സര്ക്കുലര് കുര്ബാനക്കിടെ വായിക്കണം എന്നാണ് നിര്ദേശം. എന്നാല് സര്ക്കുലര് വായിക്കില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതിയുടെ പ്രഖ്യാപനം. ജനഭിമുഖ കുര്ബാന തന്നെ തുടരുമെന്നും വൈദികര് വ്യക്തമാക്കിയിരുന്നു. എന്നാല് സര്ക്കുലര് തള്ളിയാല് സിനഡ് കര്ശന നടപടി എടുക്കണമെന്നാണ് എതിര് വിഭാഗത്തിന്റെ നിലപാട്.

dot image
To advertise here,contact us
dot image