എക്സാലോജിക്; ചര്ച്ച അവസാനിപ്പിക്കാന് വി ഡി സതീശന് വഴിവിട്ട ഇടപാട് നടത്തിയെന്ന് കെ സുരേന്ദ്രന്

സതീശന് സഭയിലില്ലാതിരുന്നപ്പോഴാണ് മാത്യു കുഴല്നാടന് എഴുന്നേറ്റ് നിന്ന് രണ്ട് വാക്ക് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

എക്സാലോജിക്; ചര്ച്ച അവസാനിപ്പിക്കാന് വി ഡി സതീശന് വഴിവിട്ട ഇടപാട് നടത്തിയെന്ന് കെ സുരേന്ദ്രന്
dot image

കൊച്ചി: മുഖ്യമന്ത്രി വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് നിയമസഭയില് ചര്ച്ച അവസാനിപ്പിക്കാന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വഴിവിട്ട ഇടപാട് നടത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്. സതീശന് സഭയിലില്ലാതിരുന്നപ്പോഴാണ് മാത്യു കുഴല്നാടന് എഴുന്നേറ്റ് നിന്ന് രണ്ട് വാക്ക് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില് ആത്മാര്ത്ഥയില്ല. 200 കോടിയോളം കിട്ടിയിരിക്കുന്നത് പിണറായി വിജയനും വീണയ്ക്കും മാത്രമല്ല. യുഡിഎഫ് നേതാക്കള്ക്കും പണം കിട്ടി. വി ഡി സതീശന് പണം കിട്ടിയോ എന്ന് അന്വേഷണത്തിന് ശേഷം അറിയാമെന്നും കെ സുരേന്ദ്രന് പറഞ്ഞു.

ഈ അന്വേഷണം ശരിയായ ദിശയില് തന്നെ പോകും. മുഖ്യമന്ത്രിയും വീണയും യുഡിഎഫ് നേതാക്കളും നിയമത്തിന്റെ വലയില് വരുമെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image