റിപ്പോര്ട്ടര് കൈകോര്ത്ത സംസ്ഥാന സീനിയര് പുരുഷ-വനിതാ വോളിബോള് ചാമ്പ്യന്ഷിപ്പിന് തുടക്കം

ചാമ്പ്യന്ഷിപ്പില് കേരള പൊലീസ്, ബിപിസിഎല്, കെഎസ്ഇബി തുടങ്ങി നിരവധി ടീമുകള് പങ്കെടുക്കുന്നുണ്ട്

dot image

മാനന്തവാടി: റിപ്പോര്ട്ടര് ചാനലും സ്പോര്ട്സ് കൗണ്സിലും ജില്ലാ വോളിബോള് ടെക്നിക്കല് കമ്മിറ്റിയും ചേര്ന്നൊരുക്കുന്ന സംസ്ഥാന സീനിയര് പുരുഷ-വനിതാ വോളിബോള് ചാമ്പ്യന്ഷിപ്പിന് വയനാട് മാനന്തവാടിയില് തിരി തെളിഞ്ഞു.

ചാമ്പ്യന്ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില് മാനന്തവാടി എംഎല്എ ഒ ആര് കേളു, പ്രശസ്ത ഫുട്ബോള് താരം ഐ എം വിജയന്, സംസ്ഥാന സ്പോര്ട്സ് കൗണ്സില് പ്രസിഡണ്ട് യു ഷറഫലി, റിപ്പോര്ട്ടര് ടിവി ചാനല് എം ഡി റോജി അഗസ്റ്റിന് എന്നിവര് പങ്കെടുത്തു.

വിവിധ ജില്ലകളില് നിന്നുള്ള യോഗ്യത നേടിയ പുരുഷ വനിത വോളിബോള് ടീമുകള് മത്സരിക്കുന്ന ചാമ്പ്യന്ഷിപ്പില് കേരള പൊലീസ്, ബിപിസിഎല്, കെഎസ്ഇബി തുടങ്ങി നിരവധി ടീമുകള് പങ്കെടുക്കുന്നുണ്ട്

dot image
To advertise here,contact us
dot image