കെ യു ബിജു കൊലക്കേസിലെ പ്രതിക്കൊപ്പം വേദി പങ്കിട്ട് സിപിഐഎം നേതാവ്; വിവാദം

കഴിഞ്ഞയാഴ്ചയാണ് ബിജു വധക്കേസ് പ്രതി ശ്രീകുമാറിനെ കോടതി വെറുതെ വിട്ടത്.

dot image

തൃശൂർ: കൊടുങ്ങല്ലൂരിലെ സിപിഐഎം പ്രവർത്തകൻ കെ യു ബിജു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ട് സിപിഐഎം ഏരിയ സെക്രട്ടറി കെ ആർ ജൈത്രൻ. സംഭവം വിവാദത്തിൽ. ഡി സിനിമാസിന്റെ കൊടുങ്ങല്ലൂരിലെ തീയറ്റർ ഉദ്ഘാടന വേദിയാലാണ് സിപിഐഎം ഏരിയ സെക്രട്ടറി കെ ആർ ജൈത്രനും കോടതി വെറുതെ വിട്ട ബിജെപി നേതാവ് എ ആർ ശ്രീകുമാറും വേദി പങ്കിട്ടത്.

'പിണറായി വിജയന്റെ ഭരണം ജനങ്ങള്ക്ക് മടുത്തു'; മറിയക്കുട്ടി ബിജെപി വേദിയില്

കഴിഞ്ഞയാഴ്ചയാണ് ബിജു വധക്കേസ് പ്രതി ശ്രീകുമാറിനെ കോടതി വെറുതെ വിട്ടത്. കേസുനടത്തിപ്പിൽ വീഴ്ചയുണ്ടായി എന്ന് പാർട്ടി അണികൾക്കിടയിൽ അമർഷം ഉണ്ടായിരുന്നു. അമർഷം നിലനിൽക്കെയാണ് വേദി പങ്കിടൽ. ഇതിനെതിരെ പാർട്ടി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പരസ്യ വിമർശനവുമായി എത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image