
പത്തനംതിട്ട: ലോ കോളേജ് വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റ സംഭവത്തിൽ നടപടി തൃപ്തികരമല്ല എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. വിദ്യാർത്ഥിനിയുടെ മൊഴി പ്രകാരം കേസ് എടുത്തില്ലെന്നതാണ് പ്രതിഷേധത്തിന് കാരണം. ഡിവൈഎഫ്ഐ നേതാവ് ജയ്സണാണ് മർദ്ദിച്ചതെന്ന് മൊഴി നൽകിയിട്ടും കേസ് എടുത്തിട്ടില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധ സ്ഥലത്തെത്തി. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ജയ്സണെതിരെ നൽകിയ എല്ലാ മൊഴിപ്രകാരവും കേസെടുക്കണമെന്നാണ് ആവശ്യം.
പത്തനംതിട്ടയിൽ ലോ കോളേജ് വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റ സംഭവത്തിൽ നടപടി എടുത്ത് പൊലീസ്. ആറൻമുള എസ് എച്ച് ഒ മനോജിനെ ചുമതലയിൽ നിന്ന് മാറ്റി. അന്വേഷണച്ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് കൈമാറി. ലോ കോളേജ് വിദ്യാർത്ഥിനിയെ ഡിവൈഎഫ്ഐ നേതാവ് മർദ്ദിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഡിജിപി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു.
ഗാന്ധി പ്രതിമയെ കറുത്ത കണ്ണട ധരിപ്പിച്ച സംഭവം: നേതാവിനെ ഒരു മാസം മുമ്പ് പുറത്താക്കിയതെന്ന് എസ്എഫ്ഐമർദ്ദനമേറ്റ വിദ്യാർത്ഥിനി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ക്യാമ്പസിൽ മറ്റൊരു പെൺകുട്ടിയെ മർദ്ദിച്ചു എന്ന കുറ്റം ചുമത്തിയാണ് പരാതിക്കാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. അടിയന്തിരമായി തുടർനടപടി എടുക്കാനും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.