'ജയസാധ്യത നോക്കി സീറ്റ് വിഭജനം'; ബിഡിജെഎസ് നിലപാട് വ്യക്തമാക്കി തുഷാര് വെള്ളാപ്പള്ളി

കഴിഞ്ഞ തവണ വയനാട്ടില് എന്ഡിഎ സ്ഥാനാര്ത്ഥിയായി തുഷാറാണ് മത്സരിച്ചത്.

'ജയസാധ്യത നോക്കി സീറ്റ് വിഭജനം'; ബിഡിജെഎസ് നിലപാട് വ്യക്തമാക്കി തുഷാര് വെള്ളാപ്പള്ളി
dot image

കൊച്ചി: സംസ്ഥാനത്തെ ലോക്സഭ സീറ്റുകളില് എന്ഡിഎ സ്ഥാനാര്ത്ഥികളായി മത്സരിക്കാന് ബിജെപി ദേശീയ നേതാക്കള് എത്തിയാല് സ്വാഗതം ചെയ്യുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര് വെള്ളാപ്പള്ളി. സീറ്റ് ധാരണകള് സംബന്ധിച്ചുള്ള ചര്ച്ചകള് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ലോക്സഭ സീറ്റ് കാര്യത്തില് പ്രത്യേക ചര്ച്ച നടന്നിട്ടില്ല. ജയസാധ്യത നോക്കിയാകും വിഭജനമെന്നും തുഷാര് പറഞ്ഞു. വയനാട്ടില് രാഹുല് ഗാന്ധി മത്സരിക്കുകയാണെങ്കില് ഇത്തവണ ബിജെപി സ്ഥാനാര്ത്ഥിയാകും മത്സരരംഗത്തുണ്ടാവുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന് പറഞ്ഞിരുന്നു. ഇൗ പ്രസ്താവനയോടാണ് തുഷാറിന്റെ പ്രതികരണം.

കഴിഞ്ഞ തവണ വയനാട്ടില് എന്ഡിഎ സ്ഥാനാര്ത്ഥിയായി തുഷാറാണ് മത്സരിച്ചത്. 78816 വോട്ടുകളാണ് ലഭിച്ചത്. 2014ല് എന്ഡിഎക്ക് ലഭിച്ച വോട്ടിനേക്കാള് രണ്ടായിരത്തോളം വോട്ടുകള് കുറയുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image