
Jul 15, 2025
12:06 AM
മലപ്പുറം: അബ്ദുൾ നാസർ മഅദനിയെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ചെയർമാനായി തിരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനം എതിരില്ലാതെയാണ് അബ്ദുൾ നാസർ മഅദനിയെ തിരഞ്ഞെടുത്തത്. പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കോട്ടക്കലിൽ തുടക്കമായത്. രാവിലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനിലൂടെ അബ്ദുനാസർ മഅദനിയാണ് ഉദ്ഘാടനം ചെയ്തത്.
സംഘടനാ ചർച്ചകൾക്ക് ശേഷം സംസ്ഥാന സെക്രട്ടറിയിലേറ്റിക്ക് തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നാണ് പാർട്ടി ചെയർമാനായി അബ്ദുനാസർ മഅദനിയെ വീണ്ടും തിരഞ്ഞെടുത്തത്. 1993 ഏപ്രിൽ 14ന് ഡോക്ടർ അംബേദ്കർ ജന്മദിനത്തിലാണ് പിഡിപി രൂപീകരിക്കുന്നത്. തുടർച്ചയായ 10 സംസ്ഥാന സമ്മേളനങ്ങളിലും ചെയർമാനായി മഅദനി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.