യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; മെറ്റയുടെ സഹായം തേടാൻ പൊലീസ്

വാട്സാപ്പ് ഡാറ്റ അന്വേഷണത്തിൽ നിർണായകമാകും

dot image

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മെറ്റയുടെ സഹായം തേടാൻ പൊലീസ്. സിആർ കാർഡ് ആപ്പിന്റെ ഉറവിടം കണ്ടെത്താനാണ് മെറ്റയുടെ സഹായം തേടുന്നത്. വാട്സാപ്പ് വഴി പങ്കുവെച്ച ഡാറ്റയുടെ വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെടും. കോടതി വഴിയാണ് ആവശ്യപ്പെടുക. വാട്സാപ്പ് ഡാറ്റ അന്വേഷണത്തിൽ നിർണായകമാകും.

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; പറയാനുള്ളതെല്ലാം പറഞ്ഞു, ഇനി പ്രതികരണം വേണ്ടെന്ന് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കി എന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്തു കൊണ്ടുവന്നത്.

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; പരാതിക്കാരനായ കെ സുരേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു. കണ്ണൂരിൽ തിരഞ്ഞെടുപ്പിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയുമായി കെ സുധാകരൻ പക്ഷം രംഗത്തെത്തിയിരുന്നു. ജില്ലയിൽ 2000ത്തിലേറെ ഒറിജിനൽ വോട്ടുകൾ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. ചേർത്ത വോട്ടുകൾ പോലും കണക്കിൽ ഇല്ലെന്നും പകുതി വോട്ടുകൾ കാണാനില്ലെന്നും ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥി ഫർസിൻ മജീദ് പ്രതികരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us