നടൻ വിനോദ് തോമസിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം പൂർത്തിയായി; സംസ്കാരം ചൊവ്വാഴ്ച്ച

വിനോദ് തോമസിന്റെ അന്ത്യാഭിലാഷമനുസരിച്ചായിരിക്കും സംസ്കാരം നടക്കുക

നടൻ വിനോദ് തോമസിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം പൂർത്തിയായി; സംസ്കാരം ചൊവ്വാഴ്ച്ച
dot image

കോട്ടയം: സിനിമ-സീരിയൽ നടൻ വിനോദ് തോമസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിനോദ് തോമസിന്റെ അന്ത്യാഭിലാഷമനുസരിച്ചായിരിക്കും സംസ്കാരം നടക്കുക. ചൊവ്വാഴ്ച്ച മുട്ടമ്പലം പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക. നവംബർ 18നാണ് വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

'സ്ത്രീവിരുദ്ധം, നിരാശയും രോഷവും തോന്നുന്നു'; മൻസൂർ അലിഖാനെതിരെ ലോകേഷ് കനകരാജ്

വിനോദ് തോമസിനെ പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മീനടം കുറിയന്നൂർ സ്വദേശിയാണ് വിനോദ് തോമസ്. കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിനരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പനും കോശിയും, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image