നവകേരള സദസ്സ്: കാഞ്ഞങ്ങാട് കമാനത്തിലെ മുഖ്യമന്ത്രിയുടെ ഫോട്ടോ കീറിയ നിലയില്

പി. സ്മാരക മന്ദിരത്തിന് സമീപത്തെ കമാനത്തിലും സമാനരീതിയിൽ നാശം വരുത്തിയിട്ടുണ്ട്

dot image

കാസർകോട്: നവകേരള സദസ്സിന്റെ ഭാഗമായി കാഞ്ഞങ്ങാട് സ്ഥാപിച്ച കമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ പതിച്ച ഭാഗം കീറിയ നിലയിൽ. കാഞ്ഞങ്ങാട്ടെ വേദിയായ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ സ്ഥാപിച്ച കമാനത്തിലെ ഫോട്ടയാണ് കീറിയ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

പി. സ്മാരക മന്ദിരത്തിന് സമീപത്തെ കമാനത്തിലും സമാനരീതിയിൽ നാശം വരുത്തിയിട്ടുണ്ട്. പൊലീസ്, നഗരസഭാധ്യക്ഷ കെ വി സുജാത, സിപിഐഎം നേതാക്കൾ എന്നിവർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

നവകേരള സദസ്: ആദ്യദിവസം വൻ വിജയമെന്ന വിലയിരുത്തലിൽ സർക്കാർ

നവംബർ 18നാണ് നവ കേരള സദസിന് തുടക്കമായത്. കാസർകോട് വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് സദസിന് തുടക്കമായി. 36 ദിവസം നീളുന്ന യാത്രയാണ് 140 മണ്ഡലങ്ങളിലൂടെ മന്ത്രിമാർ നടത്തുന്നത്. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്.

dot image
To advertise here,contact us
dot image