ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല

dot image

തിരുവനന്തപുരം: സംസ്ഥനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട്. അടുത്ത അഞ്ച് ദിവസം പൊതുവെ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.

'റോബിന്' കെഎസ്ആര്ടിസിയുടെ ചെക്ക്; ഞായറാഴ്ച്ച മുതല് പത്തനംതിട്ട-കോയമ്പത്തൂര് സര്വ്വീസ്

വടക്കൻ ത്രിപുരക്ക് മുകളിലെ ന്യൂനമർദ്ദം ഇന്ന് ദുർബലമായേക്കും. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികളും നിലനിൽക്കുന്നുണ്ട്. കാറ്റുകൾ ശക്തി പ്രാപിക്കുന്നതാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല.

dot image
To advertise here,contact us
dot image