മലപ്പുറത്തിന് ആശ്വാസം; അഞ്ച് പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

ഇതോടെ ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ നെഗറ്റീവ് ആയി

മലപ്പുറത്തിന് ആശ്വാസം; അഞ്ച് പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്
dot image

മലപ്പുറം: ജില്ലയില് അഞ്ചു പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവായി. പുതുതായി ജില്ലയിൽ നിന്നുള്ള ആരും തന്നെ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇതോടെ ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ നെഗറ്റീവ് ആയി.

നിപ പോസിറ്റീവായവരുടെ ഹൈ റിസ്ക് കോണ്ടാക്ടിലുളള 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. ഇതില് ആരോഗ്യപ്രവര്ത്തകരടക്കം ഉള്പ്പെടുന്നു. രണ്ടാമതായി മരിച്ച ഹാരിസുമായി അടുത്ത സമ്പര്ക്കമുണ്ടായിരുന്ന ആള്ക്കും നെഗറ്റീവാണെന്ന് മന്ത്രി അറിയിച്ചു.

നിലവിൽ നാലുപേരാണ് ചികിത്സയിലുള്ളത്. 1233 പേരാണ് സമ്പര്ക്കപട്ടികയിലുളളത്. 27 പേര് ആശുപത്രികളില് നിരീക്ഷണത്തില് കഴിയുന്നുണ്ട്. നിപ ബാധിത പ്രദേശങ്ങളിലും ആശുപത്രികളിലും കേന്ദ്ര സംഘം സന്ദര്ശനം നടത്തുന്നുണ്ട്. നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സാമ്പിളുകൾ ശേഖരിക്കും.

dot image
To advertise here,contact us
dot image