കണ്ണൂരിൽ അച്ഛന്റെ കയ്യിൽ നിന്ന് വെടിയേറ്റ് മകന് പരിക്ക്; പൊലീസ് കേസെടുത്തു

മദ്യലഹരിയിൽ ഇയാൾ മകനെ വെടിവെച്ചതാണെന്ന് അടുത്ത ബന്ധുക്കൾ പറയുന്നത്

dot image

കണ്ണൂർ: അച്ഛന്റെ കയ്യിൽ നിന്ന് വെടിയേറ്റ് മകന് പരിക്ക്. കനക ഭവനിൽ ഗോപിയാണ് മകൻ സൂരജിനെ എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. കണ്ണൂർ പാനൂർ മേലെ പൂക്കോത്താണ് സംഭവം.

പരുക്കേറ്റ സൂരജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എയർഗൺ വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഗോപി പൊലീസിൽ നൽകിയ മൊഴി.

എന്നാൽ, മദ്യലഹരിയിൽ ഇയാൾ മകനെ വെടിവെച്ചതാണെന്ന് അടുത്ത ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തു.

dot image
To advertise here,contact us
dot image