സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; ഉദ്ഘാടനം ഇന്ന്

സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; ഉദ്ഘാടനം ഇന്ന്
dot image

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ഇന്ന്. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ 8.30-ന് തമ്പാനൂർ ഹൗസിങ് ബോർഡ് ജങ്ഷനിലെ റേഷൻ കടയിൽ നിർവഹിക്കും. ഓണക്കിറ്റുകൾ വ്യാഴം മുതൽ ഞായർ വരെ റേഷൻ കടകളിൽ നിന്ന് കൈപ്പറ്റാം.

എഎവൈ കാർഡുടമകൾ അവരവരുടെ റേഷൻകടകളിൽ നിന്നാണ് കിറ്റ് വാങ്ങേണ്ടത്. 5,87,691 എഎവൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഓണക്കിറ്റ് നൽകുന്നത്. തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷ്യോൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്.

കൂടാതെ സിക്കിള്സെല് രോഗികള്ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഈ വിഭാഗത്തിന് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവില് അവര്ക്ക് നല്കുന്ന ന്യൂട്രീഷന് കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്കുന്നത്.

dot image
To advertise here,contact us
dot image