ജർമ്മനിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

ഫ്ലാറ്റിന് തീവെച്ചതാണെന്നാണ് നിഗമനം

ജർമ്മനിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തം; മൂന്ന് മലയാളികൾക്ക്  ദാരുണാന്ത്യം
dot image

ബെർലിൻ: ജജർമനിയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഇടുക്കി ശാന്തിഗ്രാം സ്വദേശി സാബുവിന്റെ മകൾ നോവ സാബു, കൊല്ലം സ്വദേശി അഞ്ജലി ജോയ്, എറണാകുളം കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ച മലയാളികൾ. പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇടുക്കി ശാന്തിഗ്രാം സ്വദേശി സാബുവിന്റെ മകൾ നോവ സാബു (25) ജോലിക്കായി ആറു മാസം മുൻപാണ് ജർമ്മനിക്ക് പോയത്. ഫ്ലാറ്റിന് തീവെച്ചതാണെന്നാണ് നിഗമനം. സംഭവത്തില്‍ ഒരു റൊമാനിയന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജര്‍മനിയിലെ ബോച്ചം നഗരത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ നോവെ കൂടാതെ മറ്റൊരു സ്ത്രീയും 26 വയസുള്ള ഒരു പരുഷനുമാണ് മരിച്ചത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. തീപിടുത്തത്തിന് രണ്ടാഴ്ച മുമ്പാണ് മരിച്ച മൂന്ന് പേരും രണ്ടാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയത് എന്നാണ് വിവരം. അപകടത്തില്‍ അവശരായ മറ്റ് അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി.

തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ക്ക് സഹായം മന്ത്രി പി സി വിഷ്ണുനാഥ് ഉറപ്പു നല്‍കി . മരിച്ച അഞ്ജലിയുടെ അമ്മാവനുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. നോര്‍ക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

Content Highlights: Three Indian nationals have died in a fire at an apartment in Germany. Further details about the cause of the fire and the circumstances of the incident are awaited.

dot image
To advertise here,contact us
dot image